ആശുപത്രി കെട്ടിടം അപകട ഭീഷണിയില്‍.
- Trikaripur Vision
- Mar 14, 2015
- 1 min read
തൃക്കരിപ്പൂര്‍: ഗവ: ആതുര ശുശ്രൂഷ കേന്ദ്രം അപകട ഭീഷണിയില്‍. തൃക്കരിപ്പൂര്‍ കടപ്പുറം ഗവ: വീക്കിലി ഡിസ്പെന്‍സറിയുടെ കഴുക്കോലും ഓടുകളും ഇളകി ചികിത്സക്കെത്തുന്ന നിത്യ രോഗികള്‍ ഭയപ്പെടുന്നു. ഓടു മേഞ്ഞ കെട്ടിടത്തിന്റെ കഴുക്കോലുകള്‍ ദ്രവിച്ച് ഓടുകള്‍ ഇളകിക്കിടക്കുന്നു. തൃക്കരിപ്പൂര്‍ കടപ്പുറം, കന്നുവീട്, തയ്യില്‍ തെക്കേകടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങളുടെ ഏക ചികിത്സാ കേന്ദ്രമാണിത്. ആഴ്ചയില്‍ ഒരു ദിവസമാണ് ഇവിടെ ഡോക്ടര്‍ പരിശോധനക്കായി വരുന്നത്. ഈ കേന്ദ്രത്തില്‍ ആവശ്യമായ മരുന്നുകള്‍ പഞ്ചായത്തും ഡിപ്പാര്‍ട്മെന്റും രോഗികള്‍ക്ക് വിതരണത്തിന് എത്തിക്കുന്നുണ്ടെങ്കിലും സ്ഥിരം ചികിത്സാ സംവിധാനം ഇല്ലാത്തത് രോഗികള്‍ക്ക് ഏറെ വിഷമം സൃഷ്ടിക്കുന്നു. കെട്ടിടം റിപ്പയര്‍ ചെയ്യാന്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്തോ ഡിപ്പാര്‍ട്മെന്റോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിവാര ആശുപത്രി റെഗുലര്‍ ഡിസ്പെന്‍സറി ആക്കണമെന്നാണ് ആവശ്യം.

ഗവ: വീക്കിലി ഡിസ്പെന്‍സറി കെട്ടിടം.
Comentarios