പുനത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഖിദ്മ സെന്റര്‍ തുടങ്ങി.
- വി.ടി. ഷാഹുല്‍ ഹമീദ്
- Mar 14, 2015
- 1 min read
തൃക്കരിപ്പൂര്‍: ഉടുമ്പുന്തല പുനത്തില്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബിന്റെ കീഴില്‍ ശിഹാബ് തങ്ങള്‍ റിലീഫിന്റെ ഭാഗമായി ഖിദ്മ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. രോഗികള്‍ക്ക് കിടപ്പ് ഉപകരണങ്ങള്‍, വീല്‍ ചെയര്‍, ശ്രവണസഹായി, ഊന്ന്‍ വടി തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കി സഹായിക്കുകയാണ് ലക്ഷ്യം. അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ തുടക്കമായത്.
ഖിദ്മ സെന്ററിന്റെ ഉല്‍ഘാടനം ജില്ലാ മുസ്‌ലിം ലീഗ് സെക്രടറി എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ തൃക്കരിപ്പൂര്‍ നിജോജക മണ്ഡലം സെക്രടറി വി.കെ ബാവ അധ്യക്ഷം വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം വി.ടി. ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് ലീഗ് സെക്രടറി റസാഖ് പുനത്തില്‍, പി.എം. അബ്ദുള്ള ഹാജി, പി. ഇസ്മായില്‍ മൗലവി, എം.ഷമീം, കണ്‍വീനര്‍ കെ.പി ഹാരിസ് പ്രസംഗിച്ചു.

ഉടുമ്പുന്തല പുനത്തില്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബിന്റെ കീഴില്‍ ആരംഭിച്ച ശിഹാബ് തങ്ങള്‍ ഖിദ്മ റിലീഫ് സെന്ററിന്റെ ഉല്‍ഘാടനം ജില്ലാ മുസ്‌ലിം ലീഗ് സെക്രടറി എ.ജി.സി ബഷീര്‍ നിര്‍വഹിക്കുന്നു.

Comments