"കാരുണ്യത്തിന്‍റെ കൈത്താങ്ങ്, സംഘ ശക്തിയുടെ കരുത്ത്" തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീ
- Trikaripur Vision
- Mar 16, 2015
- 1 min read
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം മെയ് 7 മുതല്‍ 9 വരെ തൃക്കരിപ്പൂരില്‍ വെച്ച് നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. "കാരുണ്യത്തിന്‍റെ കൈത്താങ്ങ്, സംഘ ശക്തിയുടെ കരുത്ത്"എന്നതാണ് സമ്മേളന പ്രമേയം. മൂന്ന്‍ നാളത്തെ സമ്മേളനത്തിന്‍റെ ഭാഗമായി പ്രതിനിധി സമ്മേളനം, തൊഴിലാളി സംഗമം, ബൈത്തു റഹ്മ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്‍റെ താക്കോല്‍ ദാനം, മാനവമൈത്രി സംഗമം, വിദ്യാര്‍ത്ഥി യുവജന സമ്മേളനം, മില്ലത്ത് സമ്മേളനം, പ്രവാസി സംഗമം, വിദ്യാഭ്യാസ സമ്മേളനം, വനിതാ സംഗമം, വൈറ്റ് ഗാര്‍ഡ് പരേഡ് എന്നിവ സംഘടിപ്പിക്കും.
തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗിന്‍റെ ശക്തി തെളിയിക്കുന്നതിനുള്ള ഈ മഹാ സമ്മേളനം ഒരതുല്ല്യ സംഭവമാക്കിത്തീര്‍ക്കാനാണ് തീരുമാനം. വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തകരിലും അനുഭാവികളിലും സമ്മേളനത്തിന്‍റെ സന്ദേശമെത്തിക്കും. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസിഡണ്ട് എസ്സ്. കുഞ്ഞഹമ്മദ് അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി ഏ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര, വി.കെ ബാവ, സത്താര്‍ വടക്കുമ്പാട്, റസാഖ് പുനത്തില്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിന്ന്‍ സംഘാടക സമിതി ഭാരവാഹികളായി എസ്സ്.കുഞ്ഞഹമ്മദ്(ചെയര്‍മാന്‍),ടി.വി അബ്ദുള്‍ വഹാബ്,എം.അബ്ദുള്ള ഹാജി,എം.ഏ.സി കുഞ്ഞബ്ദുള്ള ഹാജി,കെ.പി ഇബ്രാഹിം കുട്ടി(വൈസ് ചെയര്‍മാന്‍മാര്‍),സത്താര്‍ വടക്കുമ്പാട്(ജനറല്‍ കണ്‍വീനര്‍),റസാഖ് പുനത്തില്‍,സത്താര്‍ മണിയനോടി,ടി.എസ് നജീബ്,കെ.പി മുഹമ്മദ്(കണ്‍വീനര്‍മാര്‍),കെ.അബ്ദുള്‍ റഹിമാന്‍ ഹാജി(ട്രഷറര്‍),വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍,കണ്‍വീനര്‍മാരായി ഏ.ജി.സി ബഷീര്‍,ഏ.സി അത്താവുള്ള മാസ്റ്റര്‍(പ്രോഗ്രാം),ഒ.ടി അഹമ്മദ് ഹാജി,ശംസുദ്ധീന്‍ ആയിറ്റി(ഫൈനാന്‍സ്),വി.ടി ശാഹുല്‍ ഹമീദ് ഹാജി,അഡ്വ. എം.ടി.പി കരീം(സപ്പ്ളിമെന്‍റ്),എന്‍.എ മജീദ്,എന്‍.അബ്ദുള്ള(പ്രചരണം),വി.കെ ബാവ,വി.പി മുനീര്‍ വള്‍വക്കാട്(വൈറ്റ് ഗാര്‍ഡ്),എന്‍.കെ.പി മുഹമ്മദ് കുഞ്ഞി,എം.യൂസഫ് ഹാജി(വളണ്ടിയര്‍),ടി.വി അബ്ദുള്‍ വഹാബ്,സി.കെ.പി അഹമ്മദ് കുഞ്ഞി ഹാജി(ഫുഡ് ആന്‍റ് അക്കമഡേഷന്‍),കെ.പി അഷ്‌റഫ് മുന്‍ഷി,യു.പി.എ റസാഖ്(സ്വീകരണം),കെ.കെ അമീര്‍,ഏ.ജി.സി ഷംഷാദ്(സ്റ്റേജ് ആന്‍റ് ഡക്കറേഷന്‍) എന്നിവരെ തിരഞ്ഞെടുത്തു.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളന സംഘാടക സമിതി രൂപീകരണത്തിനായി ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഏ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.
Komentáře