കരിദിനം ആചരിച്ചു.
- Mar 16, 2015
- 1 min read
തൃക്കരിപ്പൂര്‍: നിയമസഭയിലെ എല്‍.ഡി.എഫ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ മണ്ഡലം യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂരില്‍ കരിദിനം ആചരിച്ചു. വൈകീട്ട് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം കെ.പി.സി.സി നിര്‍വാഹ സമിതി അംഗം കെ.വെളുത്തമ്പു ഉല്‍ഘാടനം ചെയ്തു. കരിമ്പില്‍ കൃഷ്ണന്‍, അദ്ധ്യക്ഷം വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രടറി എം.സി ഖമറുദ്ധീന്‍, എ.ജി.സി ബഷീര്‍, പി.വി മുഹമ്മദ് അസ്‌ലം, അഡ്വ. കെ.കെ രാജേന്ദ്രന്‍, വി.വി കൃഷ്ണന്‍, പി.ആര്‍. കുഞ്ഞിരാമന്‍,ഇ.വി ദാമോദരന്‍, എം.സി ശിഹാബ് പ്രസംഗിച്ചു. , ടൌണില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനവും ഉണ്ടായി.

നിയമസഭയിലെ എല്‍.ഡി.എഫ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ മണ്ഡലം യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം കെ.പി.സി.സി നിര്‍വാഹ സമിതി അംഗം കെ.വെളുത്തമ്പു ഉല്‍ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂര്‍ മണ്ഡലം യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ കരിദിനത്തോടനുബന്ധിച്ച് ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രടറി എം.സി ഖമറുദ്ധീന്‍ പ്രസംഗിക്കുന്നു.


Comments