ശിഹാബ് തങ്ങള്‍ സമാശ്വാസം: പെരിയോത്ത് നൂറ് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്
- Trikaripur Vision
- Mar 16, 2015
- 1 min read
തൃക്കരിപ്പൂര്‍ : മുസ്ലിം ലീഗ് ആയിറ്റി വാര്‍ഡ് കമ്മിറ്റി പെരിയോത്ത് ശിഹാബ് തങ്ങള്‍ സ്മാരക കുടിവെള്ള പദ്ധതി നടപ്പാക്കുന്നു. നൂറുകുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കുന്നതിന്ന്‍ സ്വകാര്യ വ്യക്തികളുടെ സഹായത്തോടെയാണ് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പദ്ധതി നടപ്പാക്കുന്നത്. പെരിയോത്ത്,പേക്കടം,മണിയനോടി തുടങ്ങിയ പ്രദേശങ്ങളില്‍ ശുദ്ധജലത്തിന് കടുത്ത ക്ഷാമമാണുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് ജാതിമതഭേദമന്യേ കുടുംബങ്ങള്‍ക്ക് വീടുകളില്‍ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പദ്ധതിക്ക് രൂപം നല്‍കിയത്. പ്രവൃത്തി ഉദ്ഘാടനം സമസ്ത മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവി നിര്‍വഹിച്ചു.
ചടങ്ങില്‍ പി.പി അബ്ദുള്‍ റഷീദ് ഹാജി അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശംസുദ്ധീന്‍ ആയിറ്റി, പി.പി അബ്ദുള്ള സഅദി, ടി.പി സഹീദ് ഹാജി, ശുക്കൂര്‍ മണിയനോടി പ്രസംഗിച്ചു.

തൃക്കരിപ്പൂര്‍ പെരിയോത്ത് ശിഹാബ് തങ്ങള്‍ സമാശ്വാസ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവി നിര്‍വഹിക്കുന്നു.
Comentarios