Search
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
- Mukundan.A
- Mar 16, 2015
- 1 min read
തൃക്കരിപ്പൂര്‍: വലിയപറമ്പ കെ ജി എം സ്‌പോട് ക്ലബ്ബിന്റെ 40 ാം വര്‍ഷികത്തോടനുബന്ധിച്ച് സ്ത്രീ രോഗങ്ങള്‍ക്കായുള്ള സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്യാമള ഉദ്ഘാടനം ചെയ്തു. സി കുമാരന്‍ അധ്യക്ഷത വഹിച്ചു. കൊളങ്കര രാമന്‍, ടി കെ നാരായണന്‍, സി നാരായണന്‍, കെ പി അബ്ദുള്‍ ഖാദര്‍ സംസാരിച്ചു. ഇ കെ ഷാജി സ്വാഗതവും കെ വി ഷൈജു നന്ദിയും പറഞ്ഞു. ഡോക്ടര്‍മാരായ വി രാജീവന്‍, റിഷാന, ജിത എന്നിവര്‍ രോഗികളെ പരിശോധിച്ചു.

വലിയപറമ്പില്‍ നടന്ന ആയര്‍വേദ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടര്‍ വി രാജീവന്‍ രോഗികളെ പരിശോധിക്കുന്നു
Comentários