ആധാരമെഴുത്ത് അസോസിയേഷൻ: ജില്ലാ വാഹന പ്രചരണ ജാഥ തുടങ്ങി.
- Trikaripur Vision
- Mar 17, 2015
- 1 min read
തൃക്കരിപ്പൂർ :മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിലേക്ക് ഈ മാസം 22 ന് ആധാരമെഴുത്തുകാർ നടത്തുന്ന സമര പരിപാടിയുടെ പ്രചാരണാർത്ഥം ജില്ലയിൽ നടത്തുന്ന പ്രചാരണ വാഹന ജാഥ തുടങ്ങി .
ആധാരമെഴുത്ത് തൊഴിൽ സംരക്ഷിക്കുക,ഭൂമിയുടെ ന്യായവില അമ്പത് ശതമാനം വർദ്ധിപ്പിച്ച നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് സംഘടന സമര രംഗത്ത് ഇറങ്ങിയത് .
തൃക്കരിപ്പൂരിൽ ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം പി ഉണ്ണികൃഷ്ണന് പതാക കൈമാറി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സുനിൽകുമാർ കൊട്ടറ അധ്യക്ഷനായിരുന്നു. വിവിധ സംഘടന നേതാക്കളായ സി രവി,കെ വി ജനാർദ്ദനൻ,കെ കരുണാകരൻ മേസ്ത്രി, സി എ കരീം ചന്തേര, മനോഹരൻ കൂവാരത്ത്, പി കെ കൃഷ്ണൻ,രമേശ് ബാബു, കെ കെ നന്ദകുമാർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി ആർ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. നീലേശ്വരം, ഭീമനടി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് രാജപുരത്ത് ആദ്യദിനം പര്യടനം പൂർത്തിയാക്കി . ബുധനാഴ്ച രാവിലെ ബദിയടുക്കയിൽ നിന്നും ആരംഭിക്കുന്ന ജാഥ ഉപ്പള,കാസർഗോഡ്,ഉദുമ എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം ഹൊസ്ദുർഗിൽ സമാപിക്കും.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആധാരമെഴുത്ത് അസോസിയേഷൻ കാസര്‍ഗോഡ് ജില്ലയില്‍ നടത്തുന്ന വാഹന പ്രചരണ ജാഥ സംസ്ഥാന വൈസ് പ്രസിഡണ്ട് എം പി ഉണ്ണികൃഷ്ണന് പതാക കൈമാറി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉദ്ഘാടനം ചെയ്യുന്നു.
Comments