Search
ആരോഗ്യ പരിപാലന പരിപാടി: തൃക്കരിപ്പൂരില്‍ ഏകദിന പരിശീലന ക്യാമ്പ് നടത്തി.
- Trikaripur Vision
- Mar 17, 2015
- 1 min read
തൃക്കരിപ്പൂര്‍: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിള ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂര്‍ പഞ്ചായത്ത്, കൃഷി ഭവന്‍, കര്‍ഷകര്‍ക്ക് ഏകദിന പരിശീലന ക്ലാസ്സ് നടത്തി. തൃക്കരിപ്പൂര്‍ കോപ്പരേറ്റീവ് ബേങ്ക് ഹാള്ളില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍ ഉല്‍ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അദ്ധ്യക്ഷം വഹിച്ചു. കൃഷി ഓഫീസര്‍ കെ.വി ഷീന സ്വാഗതം പറഞ്ഞു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ഷാജന്‍ തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ ബാവ, പി.വി പത്മജ, പ്രേമലത, എ.ബി നബീസ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ സുനില്‍ കുമാര്‍, ഡോ. കെ.എം ശ്രീകുമാര്‍ ക്ലാസ്സെടുത്തു.
Comentarios