top of page
Search

കളഞ്ഞു കിട്ടിയ പണവും ബാഗും ഉടമയെ ഏല്‍പ്പിച്ച് ലീഗ് പ്രവര്‍ത്തകന്‍ സത്യസന്ധത തെളിയിച്ചു.

  • Trikaripur Vision
  • Mar 17, 2015
  • 1 min read

തൃക്കരിപ്പൂര്‍: കളഞ്ഞു കിട്ടിയ പണവും വിലപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗും ഉടമയെ കണ്ടെത്തി കൈമാറി മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സത്യസന്ധത തെളിയിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൌണ്‍സിലറും ബീരിചേരി വാര്‍ഡ്‌ കമ്മിറ്റി അംഗവുമായ പാലക്കാട് സ്വദേശി എം.എ ജാഫറാണ് .മത്സ്യമാര്‍ക്കറ്റിന് സമീപത്ത് നിന്നും വഴിയില്‍ കണ്ടെത്തിയ പണവും വിലപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗ് ഉടമ വലിയപറമ്പ് കൃഷി ഓഫീസര്‍ അരവിന്ദനെ ഏല്‍പ്പിച്ചത്. വൈകീട്ട് മാര്‍കറ്റ്‌ പരിസരത്ത് നഷ്ടപ്പെട്ടതായിരുന്നു പണവും ബാഗും. ജാഫറിനെ നാട്ടുകാര്‍ പ്രശംസിച്ചു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page