തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 'മിസ്സീവ്' ക്യാമ്പയിന്‍ തുടങ്ങി.
- Trikaripur Vision
- Mar 17, 2015
- 1 min read
തൃക്കരിപ്പൂര്‍ : എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'മിസ്സീവ്' ദ്വൈമാസിക ക്യാമ്പയിന്‍ തുടങ്ങി. ബാഫഖി തങ്ങള്‍ സ്മാരക സൗധത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം വി.ടി ശാഹുല്‍ ഹമീദ് ഹാജിയെ മിസ്സീവ് ദ്വൈമാസികയുടെ വരിക്കാരനായി ചേര്‍ത്തിയാണ് ക്യാമ്പിന്‍ തുടങ്ങിയത്.
പി.സി റിഫാദ് അധ്യക്ഷം വഹിച്ചു. ടി.വി കുഞ്ഞബ്ദുള്ള, എന്‍.അന്‍സാര്‍, സുബൈര്‍, ജുനൈദ്, മുഹമ്മദ്, ഹുദൈഫ്, സുബൈര്‍ പള്ളത്തില്‍, മര്‍സൂഖ് റഹ്മാന്‍ പ്രസംഗിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും, വാര്‍ഡുകളിലും കണ്‍വെന്‍ഷനുകള്‍ നടത്തി മിസ്സീവ് ദ്വൈമാസികയുടെ വരിക്കാരെ ചേര്‍ക്കുന്നതിന്ന്‍ പരിപാടികള്‍ക്ക് രൂപം നല്‍കി.

എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി മിസ്സീവ് ദ്വൈമാസിക ക്യാമ്പയിന്‍റെ ഉദ്ഘാടനം വരിക്കാരനായി ചേര്‍ന്ന്‍ കൊണ്ട് ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം വി.ടി ശാഹുല്‍ ഹമീദ് ഹാജി നിര്‍വഹിക്കുന്നു.
Comentarios