പുഴപുറമ്പോക്ക് കൈവശ കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കണം. --സ്വതന്ത്ര കര്‍ഷക സംഘം
- Mar 17, 2015
- 1 min read
തൃക്കരിപ്പൂര്‍ : പുഴപുറമ്പോക്ക് കൈവശ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന്ന്‍ നടപടി സ്വീകരിക്കണമെന്ന് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം യോഗം റവന്യൂ - പഞ്ചായത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് കാസര്‍ഗോഡ് മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ നിവേദനം അയക്കുന്നതിന്ന്‍ തീരുമാനിച്ചു.
മണ്ഡലം പ്രസിഡണ്ട് പി.സി കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷം വഹിച്ചു.സി.കെ.പി അഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു.കോഴിക്കോട് ബാഫഖി തങ്ങള്‍ സ്മാരക കര്‍ഷക ഭവന്‍ കെട്ടിട ഫണ്ട് ശേഖരണ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന്ന്‍ പരിപാടികള്‍ക്ക് രൂപം നല്‍കി.ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ക്യാമ്പയിന്‍ സജീവമാക്കാനും തീരുമാനിച്ചു.കെ.മുഹമ്മദ് ഷാഫി ഹാജി,എന്‍.സി അബ്ദുറഹീം ഹാജി,കെ.പി അബ്ദുള്‍ മജീദ്,ഏ.പി അഹമ്മദ് കുഞ്ഞി,അബ്ദുള്‍ സത്താര്‍ മൗലവി,സി.എം പൂക്കോയ തങ്ങള്‍,കെ.വി.പി അബ്ദുള്ള ഹാജി ചേരിയില്‍ പ്രസംഗിച്ചു.

Comments