top of page
Search

കെ കുഞ്ഞിക്കണ്ണൻ അനുസ്മരണം 22ന്.

  • Trikaripur Vision.
  • Mar 18, 2015
  • 1 min read

തൃക്കരിപ്പൂർ :പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥശാല സംഘം സംഘാടകനുമായിരുന്ന കെ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ മൂന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ ഒളവറ ഗ്രന്ധലയത്തിന്‍റെ ആഭിമുഖ്യത്തിൽ ആചരിക്കും.


22 ന് വൈകുന്നേരം നാലിന് ഗ്രന്ഥാലയത്തിൽ നടക്കുന്ന പരിപാടി ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡണ്ട് പി വേണുഗോപാലൻ ഉദ്ഘടാനം ചെയ്യും. ടി.വി വിജയൻ അധ്യക്ഷം വഹിക്കും. കെ.വി രാഘവൻ, കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന്‌ സംസ്ഥാന സ്കൂൾ, സർവകലാശാല കലോൽസവ പ്രതിഭകളെ അനുമോദിക്കും. അനുബന്ധമായി ടി.കെ അശ്വതിയും സംഘവും കഥാപ്രസംഗം അവതരിപ്പിക്കും.


 
 
 

留言


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page