തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍റര്‍: ജില്ലക്ക് തന്നെ മാതൃക.
- Trikaripur Vision
- Mar 18, 2015
- 1 min read
തൃക്കരിപ്പൂര്‍ : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍റര്‍ ജില്ലക്ക് തന്നെ മാതൃകയാണെന്ന് കുവൈത്ത് കാസര്‍ഗോഡ് ജില്ലാ കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു. നിര്‍ദ്ദനരായ വൃക്ക രോഗികള്‍ക്ക് ആശയ കേന്ദ്രമായി മാറുകയാണ് ഈ ആതുരശുശ്രൂഷാ കേന്ദ്രമെന്നും അവര്‍ വ്യക്തമാക്കി.
തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍റര്‍ സന്ദര്‍ശിച്ച ഖത്തര്‍ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് കെ.ഹംസ ബല്ലാക്കടപ്പുറം, വൈസ് പ്രസിഡണ്ട് ഖാദര്‍ കൈതക്കാട്, ജനറല്‍ സെക്രട്ടറി മിസ്ബഹ് മാടമ്പില്ലത്ത് സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് കേന്ദ്രം, എക്സ്റേ യൂനിറ്റ്, ബയോമെട്രിക്ക് ലാബ്, മാമോഗ്രാഫി, ആധുനിക സൗകര്യത്തോടെയുള്ള ലാബ് എന്നിവ ചുറ്റിക്കണ്ടു. കുവൈത്ത് ജില്ലാ കെ.എം.സി.സി മുഖേന കഴിയാവുന്ന സഹായ സഹകരണങ്ങള്‍ സി.എച്ച് സെന്‍ററിന്ന്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു. സെന്‍ററിലെത്തിയ കെ.എം.സി.സി നേതാക്കളെ സി.എച്ച് സെന്‍റര്‍ ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, വൈസ് ചെയര്‍മാന്‍ വി.ടി ശാഹുല്‍ ഹമീദ് ഹാജി എന്നിവര്‍ സ്വീകരിച്ചു.

തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍റര്‍ സന്ദര്‍ശിച്ച കുവൈത്ത് കാസര്‍ഗോഡ് ജില്ലാ കെ.എം.സി.സി നേതാക്കളായ കെ.ഹംസ ബല്ലാക്കടപ്പുറം,ഖാദര്‍ കൈതക്കാട്,മിസ്ബഹ് മാടമ്പില്ലത്ത്,സി.എച്ച് സെന്‍റര്‍ ചെയര്‍മാന്‍ എം.ഏ.സി കുഞ്ഞബ്ദുള്ള ഹാജിയുമായി സി.എച്ച് സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.
Comments