സമൂഹത്തില്‍ കുടുംബ കൂട്ടായ്മ അനിവാര്യം.
- Trikaripur Vision
- Mar 18, 2015
- 1 min read
തൃക്കരിപ്പൂർ : സമൂഹത്തിലെ ഏറ്റവും ശക്തിയേറിയ കൂട്ടായ്മയാണ് ഓരോ കുടുംബവുമെന്ന് വചനോൽസവം എഡിറ്റര്‍ ഫാദർ സഖറിയാസ് എടാട്ട് അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂർ സെന്റ് പോൾസ് ഇടവകപ്പളിയിൽ കുടുംബ നവീകരണ ധ്യാനത്തിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കൗണ്‍സിലിങ്ങ്, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ നടന്നു. ഇടവക വികാരി ഫാദർ ജോസഫ് തണ്ണിക്കോട്ട് കാർമ്മികത്വം വഹിച്ചു.

തൃക്കരിപ്പൂർ സെന്റ് പോൾസ് ഇടവകപ്പള്ളിയിൽ പ്രശസ്ത ധ്യാന പ്രഘോഷകൻ ഫാദർ സഖറിയാസ് എടാട്ട് വചന പ്രഘോഷണം നടത്തുന്നു
Kommentare