അംഗന്‍വാടി പാമ്പിന്‍ താവളമാകുന്നു.
- Trikaripur Vision
- Mar 20, 2015
- 1 min read
തൃക്കരിപ്പൂര്‍: സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴില്‍ ഇളമ്പച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി പാമ്പിന്‍ താവളമാകുന്നു. സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയുടെ ചുറ്റ്മതിലിനകത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും കാട് കയറിയതാണ് ഇഴ ജന്തുക്കളുടെ ഭീഷണിയായിരിക്കുന്നത്. 25-ഓളം കുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടി കെട്ടിടത്തിന്റെ ചുറ്റ്മതിലിനകത്ത് കാടും പുല്ലും പടര്‍ന്നിരിക്കുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും വളര്‍ന്നുയര്‍ന്ന വള്ളിക്കാടിനകത്ത് കുറുക്കന്‍ കൂട്ടവും വിഹരിക്കുന്നുണ്ട്. കാട് നീക്കുന്നതിന്ന് സാമൂഹ്യക്ഷേമ വകുപ്പധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

ഇളമ്പച്ചി അംഗന്‍വാടി കെട്ടിടത്തിന്ന് ഭീഷണിയായി വളര്‍ന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വള്ളിക്കാടും പുല്ലും. വില്ലേജ് ഓഫീസിനു മുന്നില്‍ നിന്നുള്ള ദൃശ്യം.
Comentários