തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്ന് മസ്ക്കത്ത് ചാപ്റ്ററിന്റെ വക ആംബുലന്‍സ്.
- Trikaripur Vision
- Mar 20, 2015
- 1 min read
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്ന് മസ്ക്കത്ത് ചാപ്റ്ററിന്റെ വക ആംബുലന്‍സ് നല്‍കുന്നു. ഇടുങ്ങിയ വഴികളിലും റോഡുകളിലും താമസിക്കുന്ന നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സ നല്‍കുന്നതിന്നും മറ്റിതര സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മസ്ക്കത്ത് ചാപ്റ്ററിന്റെ വക ആംബുലന്‍സ് ഒരുക്കുന്നത്.
നിലവിലുള്ള ആംബുലന്‍സിന്ന് പുറമെയാണ് പുതിയ ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് 23-ന്ന് തൃക്കരിപ്പൂര്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ മസ്ക്കത്ത് ചാപ്റ്റര്‍ ഭാരവാഹികള്‍ ആംബുലന്‍സ് സി.എച്ച് സെന്ററിന്ന്‍ കൈമാറും. തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിന്റെ കഴിഞ്ഞ കാല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്നായി മസ്ക്കത്ത് ചാപ്റ്റര്‍ ഒരുക്കിയ ആംബുലന്‍സ്
Comments