top of page
Search

സുനാമി പദ്ധതിയില്‍ വാങ്ങിയ ഉപകരണങ്ങള്‍ തുരുമ്പെടുക്കുന്നു.

  • Trikaripur Vision
  • Mar 20, 2015
  • 1 min read

തൃക്കരിപ്പൂര്‍: സുനാമി പദ്ധതിയില്‍ തീരദേശ വില്ലേജില്‍ വാങ്ങിയ മൈക്ക് സെറ്റും മറ്റു വിലപ്പെട്ട ഉപകരണങ്ങളും വില്ലേജ് ഓഫീസില്‍ തുരുമ്പെടുക്കുന്നു. സുനാമി ബാധിത വില്ലേജായി പ്രഖ്യാപിക്കപ്പെട്ട തെക്കേ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസില്‍ ഘടിപ്പിച്ച മൈക്ക് സെറ്റും മറ്റ് ഉപകരണങ്ങളുമാണ് ഉപയോഗിക്കാതെ തുരുമ്പ് പിടിച്ച് നശിക്കുന്നത്. 1997-ല്‍ സുനാമി വില്ലേജായി പ്രഖ്യാപിച്ച സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജില്‍ ഈ ഉപകരണം സ്ഥാപിച്ചത് സുനാമി പ്രളയം വരാന്‍ സാധ്യതയുണ്ടെങ്കിലോ, പ്രളയം ഉണ്ടായാലോ സുനാമി ബാധിത പ്രദേശത്തെ കുടുംബങ്ങളെ അറിയിക്കുന്നതിന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായാണ്. ഓഫീസിന് പുറത്ത് സ്ഥാപിച്ച സ്പീക്കറും, ഏരിയലും നശിച്ചു കഴിഞ്ഞു. തുരുമ്പെടുത്ത ട്രാന്‍സ്ഫോര്‍മര്‍, ആംപ്ലിഫയര്‍ അനുബന്ധ ഉപകരണങ്ങളൊക്കെയാണ് നശിച്ച് തുടങ്ങിയിട്ടുള്ളത്. പുതിയത് സ്ഥാപിക്കാനുള്ള ഒരു നീക്കവും റവന്യു വകുപ്പ് സ്വീകരിച്ചിട്ടില്ല. അറബിക്കടലിന്ന് വിളിപ്പാടകലെയുള്ള ഉടുമ്പുന്തല, കുറ്റിച്ചി, പുനം, കരികടവ് കോളനി, പൂവളപ്പ്, കൈക്കോട്ട്കടവ്, വയലോടി തുടങ്ങിയ പ്രദേശങ്ങളാണ് സുനാമി ബാധിത പ്രദേശമായി നിലവിലുള്ളത്.


ഉദിനൂര്‍-വടക്കെ തൃക്കരിപ്പൂര്‍, തെക്കെ തൃക്കരിപ്പൂര്‍ വില്ലേജുകള്‍ വിഭജിച്ച്‌ പുതിയ വലിയപറമ്പ് വില്ലേജ് രൂപീകരിച്ചപ്പോള്‍ നീലേശ്വരം അഴിമുഖം മുതല്‍ തയ്യില്‍ സൗത്ത് കടപ്പുറം വരെയുള്ള പ്രദേശങ്ങളും അവയില്‍ പെടുന്ന ചെറുദ്വീപുകളുമാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ വലിയ പറമ്പ് വില്ലേജ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിചെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കാനുള്ള ഉപകരണങ്ങളോ, അനുബന്ധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങളോ ഒന്നും തന്നെ ഈ വില്ലേജില്‍ അനുവദിച്ചിട്ടില്ല. തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വലിയപറമ്പ് വില്ലേജിന്ന് സുരക്ഷാഉപകരണങ്ങള്‍ മുന്‍കൂട്ടി ലഭ്യമാക്കേണ്ടതുണ്ട്. സുനാമി ബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തെക്കേ തൃക്കരിപ്പൂര്‍, വലിയപറമ്പ് വില്ലേജുകള്‍ക്ക് സുനാമി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഫൈബര്‍ ബോട്ട്, മൈക് സെറ്റ്, ലൈഫ് ജാക്കറ്റ്, കടലില്‍ മത്സ്യബന്ധന യാനങ്ങള്‍ക്കും ബോട്ടുകള്‍ക്കും മുന്നറിയിപ്പ് നല്‍കാനുള്ള സിഗ്നല്‍ ലൈറ്റ് എന്നിവ അനുവദിക്കണമെന്നാണ് ആവശ്യം.

100_2001.JPG

സുനാമി പദ്ധതിയില്‍ തെക്കെ തൃക്കരിപ്പൂര്‍ വില്ലേജില്‍ സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് ഉപകരണങ്ങള്‍ ഓഫീസിനകത്ത് തുരുമ്പെടുത്ത് നശിച്ച നിലയില്‍.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page