Search
ഹോംഗാർഡിനെതിരെ കേസെടുത്തു.
- Trikaripur Vision
- Mar 20, 2015
- 1 min read

തൃക്കരിപ്പൂർ :വീട്ടമ്മയെ മർദ്ദിച്ച ഹോംഗാർഡിനെതിരെ പോലീസ് കേസെടുത്തു. പിലിക്കോട് മട്ടലായില്‍ താമസക്കാരനായ കെ. ശിവദാസൻ നെതിരെയാണ് തങ്കയം സ്വദേശി കെ പുഷ്പലതയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തത് . തൃക്കരിപ്പൂരിൽ വച്ച് ശിവദാസൻ നൽകാനുള്ള പണം ആവശ്യപ്പെട്ടപ്പോൾ തന്നെ ഇയാൾ മർദ്ദിക്കുകയായിരുന്നുവെന്ന് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള പുഷ്പലത പറഞ്ഞു . തൃക്കരിപ്പൂര്‍ ടൌണില്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡു ശിവദാസനെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന പരാതിയിൽ പുഷ്പലതക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
コメント