top of page
Search

ഉത്തരമേഖല സൂപ്പര്‍ സെവന്‍സ് ഫുട്ബാള്‍ ഫെസ്റ്റ് ഏപ്രില്‍ 25 മുതല്‍ കാടങ്കോട്.

  • Trikaripur Vision
  • Mar 22, 2015
  • 1 min read

100_2022.JPG

തൃക്കരിപ്പൂര്‍: കാടങ്കോട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബും മാവിലാകടപ്പുറം ഗ്രീന്‍ ചാലഞ്ചെര്‍സും സംയുക്തമായി ഏപ്രില്‍ 25 മുതല്‍ കാടങ്കോട് ഗവ: ഫിഷറീസ് വൊക്കേഷണല്‍ ഹൈ സ്കൂള്‍ ഫ്ലഡ് ലൈറ്റ് സ്റ്റെഡിയത്തില്‍ ഉത്തരമേഖല സൂപ്പര്‍ സെവന്‍സ് ഫുട്ബാള്‍ ഫെസ്റ്റ് 2015 സംഘടിപ്പിക്കും. നിര്ദ്ദനരായ പാവങ്ങളെ സഹായിക്കുന്നതിന് ലക്ഷ്യം വെച്ച് മര്‍ഹൂം പി.എം സവാദ്, റാഷിദ് സ്മാര്‍കയുമാണ് കളി നടത്തുന്നത്. കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ കാടങ്കോട് പ്രദേശത്ത് നടാടെയാണ് ഫുട്ബോള്‍ മത്സരം. ജില്ലക്ക് അകത്തും പുറത്തുമുള്ള പ്രഭലരായ കളിക്കാരടങ്ങിയ ഒട്ടേറെ ടീമുകള്‍ മാറ്റുരക്കുന്നതാണ് മത്സരം.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page