top of page
Search

യുവകേരള യാത്ര വിജയമാക്കാന്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ വന്‍ഒരുക്കം.

  • Trikaripur Vision
  • Mar 22, 2015
  • 1 min read

തൃക്കരിപ്പൂര്‍: വര്‍ഗീയതക്കെതിരെ മതേതര കേരളം എന്ന മുദ്രാവാക്യവുമായി യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവകേരള യാത്ര വന്‍ വിജയമാക്കാന്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ വന്‍ ഒരുക്കം. കേരള യാത്രയുടെ ഭാഗമായി മണ്ഡലത്തില്‍ വിവിധ പരിപാടികളുടെ ഭാഗമായി പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍, ശാഖ സംഗമം. പദയാത്ര, പഞ്ചായത്ത് തലത്തില്‍ പ്രസ്ഥാനിക മത്സരവും സംഘടിപ്പിച്ചും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.


യാത്രയുടെ വിജയകരമായ പ്രവര്‍ത്തനത്തിന് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘാടക സമിതി രൂപീകരിച്ചു. കണ്‍വെന്‍ഷന്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്‍റ് വി.കെ.പി ഹമീദലി ഉല്‍ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി.വി റിയാസ് അധ്യക്ഷം വഹിച്ചു. സെക്രടറി എം.സി ശിഹാബ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രടറി എ.കെ അഷ്‌റഫ്‌ യുവകേരള യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രടറി എ.ജി.സി ബഷീര്‍, മണ്ഡലം ജനറല്‍ സെക്രടറി വി.കെ ബാവ, സത്താര്‍ വടക്കുമ്പാട്, ടി.എസ്. നജീബ്, ടി.കെ അബ്ദുള്‍ സലാം മാസ്റ്റര്‍, നിസാം പട്ടേല്‍, അഹമ്മദലി ഹുദവി പ്രസംഗിച്ചു. എന്‍.ഷംസീര്‍, അബ്ദുള്ള ബീരിച്ചേരി, എ,ജി.സി ശംഷാദ്, പി.കെ ശിഹാബ്, കെ.സി ജുനൈദ്, ദുല്‍ഖിഫലി, ശരീഫ്, പി.സി റിഫാദ്, സി.ശരീഫ്, യു.പി ഫായിസ്, ജാബിര്‍ തങ്കയം, ഇര്‍ഷാദ് പടന്ന, എന്‍.അഫ്സല്‍, മുഹമ്മദ്‌ മുദ് രിഖത്ത്, എം.എ നാസര്‍, കെ.അബ്ദുള്‍ നാസര്‍, സംഭന്ധിച്ചു. സംഘാടക സമിതി ഭാരവാഹികളായി വി.കെ.പി ഹമീദലി (ചെയര്‍മാന്‍), ടി.കെ അബ്ദുള്‍ സലാം(വര്‍ക്കിംഗ് ചെയര്‍മാന്‍), എം.സി ശിഹാബ്(ജനറല്‍ കണ്‍വീനര്‍), നിസാം പട്ടേല്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page