മാടക്കാല്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് ധാരണയായി.
- Trikaripur Vision
- Mar 23, 2015
- 1 min read

തൃക്കരിപ്പൂര്‍ : വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ മാടക്കാല്‍ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്ന്‍ യു.ഡി.എഫ് ധാരണയായി. ഇതനുസരിച്ച് കെ.സുഹറ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുണ്ടായിരുന്ന പ്രാദേശികാഭിപ്രായ വ്യത്യാസം ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശാനുസരണം ധാരണയായി. ഇതനുസരിച്ച് ഇത്തവണ മാടക്കാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയും, അടുത്ത തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും മത്സരിക്കണമെന്ന്‍ തീരുമാനിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വലിയപറമ്പ വാര്‍ഡ് കോണ്‍ഗ്രസ്സിന് വിട്ടുനല്‍കണമെന്നും ധാരണയായി.
ധാരണയുടെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗിലെ എം.കെ ബുഷ്‌റ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. മണ്ഡലം ലീഗ് പ്രസിഡണ്ട് വി.കെ.പി ഹമീദലിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ഏ.ജി.സി ബഷീര്‍, വി.കെ ബാവ, എന്‍.കെ ഹമീദ് ഹാജി, കെ.കെ കുഞ്ഞബ്ദുള്ള, ഉസ്മാന്‍ പാണ്ട്യാല, കെ.കെ അഹമ്മദ് ഹാജി, എം.ടി അബ്ദുള്‍ ജബ്ബാര്‍, എം.ടി ശഫീഖ്, കെ.പി മജീദ്, കോണ്‍ഗ്രസ്സ് നേതാക്കളായ കെ.വി ഗംഗാധരന്‍, പി.കെ ഫൈസല്‍, പി.കുഞ്ഞിക്കണ്ണന്‍, എം.അബ്ദുള്‍ സലാം, കെ.വി വിജയന്‍ പങ്കെടുത്തു.
Comments