മുസ്ലിം ലീഗിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനം മഹത്തരം. - ബഷീര്‍.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 23, 2015
- 1 min read
തൃക്കരിപ്പൂര്‍ : മുസ്ലിം ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തെ തടയിടാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഏ.ജി.സി ബഷീര്‍ പ്രസ്താവിച്ചു. ഭവന നിര്‍മ്മാണ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മുസ്ലിം ലീഗും, അതിന്‍റെ പോഷക ഘടകമായ കെ.എം.സി.സിയും ചെയ്തു വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
മെയ് ആദ്യവാരത്തില്‍ നടക്കുന്ന പഞ്ചായത്ത് മുസ്ലിം ലീഗ് സമ്പൂര്‍ണ്ണ സമ്മേളന പ്രഖ്യാപനവും, രാഷ്ട്രീയ വിശദീകരണ യോഗവും തൃക്കരിപ്പൂര്‍ മാര്‍ക്കറ്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബഷീര്‍.
ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി വഴി മുസ്ലിം ലീഗ് ചെയ്ത് വരുന്ന പ്രവര്‍ത്തനങ്ങള്‍ ഇടതുചിന്താഗതിക്കാര്‍ പോലും അംഗീകരിച്ചതാണ്. അത് കൊണ്ട് തന്നെ പാര്‍ട്ടിയുടെ വളര്‍ച്ചക്കും സമുദായ പുരോഗതിക്കും പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് ജാതി രാഷ്ട്രീയത്തിനധീതമായ കാഴ്ച്ചപ്പാടാണ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കാണിക്കുന്നത്. ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്.കുഞ്ഞഹമ്മദ് അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സത്താര്‍ വടക്കുമ്പാട് സ്വാഗതം പറഞ്ഞു. അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ ബാവ പ്രസംഗിച്ചു.

മെയ് ആദ്യവാരത്തില്‍ നടക്കുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളന പ്രഖ്യാപന പൊതുയോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഏ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.
Comentários