യു.ഡി.എഫ് സ്ഥാനാര്‍ഥി സുഹറയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.
തൃക്കരിപ്പൂര്‍ : വലിയപറമ്പ ഗ്രാമ പഞ്ചായത്ത് മാടക്കാല്‍ വാര്‍ഡില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുഹറയെ വിജയിപ്പിക്കുന്നതിന്ന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച മെട്ടമ്മല്‍ ബേബി കൂറുമാറിയതിനെ തുടര്‍ന്ന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചതിനെ തുടര്‍ന്നാണ് വലിയപറമ്പ പഞ്ചായത്തില്‍ ഭരണമാറ്റം വന്നത്. യു.ഡി.എഫിന്ന്‍ സ്വാധീനമുള്ള വാര്‍ഡാണിത്. ആയിരത്തോളം വോട്ടര്‍മാരുള്ള മാടക്കാല്‍ വാര്‍ഡില്‍ യു.ഡി.എഫിന്ന്‍ വിജയ സാധ്യതയുണ്ട്. മുന്‍കാലങ്ങളിലെ പോലെ യു.ഡി.എഫിന് വന്‍ നേട്ടം ഇത്തവണ കൈവരിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് പ്രവര്‍ത്തകരിലുള്ളത്.
സര്‍ക്കാര്‍ തലത്തിലും, പഞ്ചായത്ത് പദ്ധതിയിലും ഈ ദ്വീപ് വാര്‍ഡില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിന്ന്‍ വിജയ സാധ്യതയേറുന്നു. മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വാര്‍ഡിന്‍റെ വികസനത്തിന്ന്‍ യു.ഡി.എഫ് നടത്തിയ മുന്നേറ്റം ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ വോട്ടര്‍മാര്‍ കൈമുതലാക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

Comments