വരള്‍ച്ച തുടങ്ങി, തെങ്ങുകള്‍ കരിഞ്ഞുണങ്ങുന്നു.
- Trikaripur Vision
- Mar 23, 2015
- 1 min read
തൃക്കരിപ്പൂര്‍ : വരള്‍ച്ച.തൃക്കരിപ്പൂരിലും പരിസര പ്രദേശങ്ങളിലും തെങ്ങിന്‍ തൈകള്‍ ഉണങ്ങി നശിക്കുന്നു.പുഴകളിലും,തോടുകളിലും,കുളങ്ങളിലും വെള്ളം വറ്റി തുടങ്ങിയതോടെ തീരദേശങ്ങളിലാണ് കൂടുതല്‍ തെങ്ങിന്‍ തൈകള്‍ ഉണങ്ങിയിരിക്കുന്നത്.പുഴയില്‍ ഉപ്പുവെള്ളമായതിനാല്‍ ജലസേചനം നടത്താനാകുന്നില്ല.കിണറുകളിലും കുളങ്ങളിലും വേണ്ടത്ര വെള്ളമില്ലാത്തതും പ്രശ്നം തന്നെ.
തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും തെങ്ങുകള്‍ക്ക് ഉണക്കം ബാധിച്ചിട്ടുണ്ട്.തെങ്ങിന്ന്‍ മുകളില്‍ തേങ്ങക്കുലകളും,മൂപ്പെത്താത്ത വെളിച്ചില്‍,ഓല എന്നിവ തൂങ്ങിക്കിടക്കുന്ന കാഴ്ച്ച ദയനീയമാണ്.കര്‍ഷകര്‍ ബാങ്ക് വായ്പ്പയെടുത്തും മറ്റുമാണ് തെങ്ങുകള്‍ക്ക് വളം ചെയ്തത്.എന്നാല്‍ വളം ചെയ്ത തെങ്ങുകള്‍ക്കും,തെങ്ങിന്‍ തൈകള്‍ക്കും വെള്ളം നനക്കാനുള്ള പ്രയാസമാണ് ഉണക്കം ബാധിക്കാന്‍ ഇടയായത്.
വരള്‍ച്ച ദുരിദാശ്വാസ പദ്ധതിയില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന്ന്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.

തീരപ്രദേശത്ത് കരിഞ്ഞുണങ്ങുന്ന തെങ്ങിന്‍ തോട്ടം.
Comments