സി.എച്ച് സെന്ററിന്ന് മസ്കറ്റ് ചാപ്റ്ററിന്‍റെ ആംബുലന്‍സ് കൈമാറി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 23, 2015
- 1 min read
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്ന് മസ്കറ്റ് ചാപ്റ്റര്‍ വകയായുള്ള ആംബുലന്‍സ് മസ്കറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.സുലൈമാന്‍ സി.എച്ച് സെന്‍റര്‍ ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുള്ള ഹാജിക്ക് കൈമാറി ആംബുലന്‍സ് ഓട്ടത്തിനായി റോഡിലിറക്കി.
തൃക്കരിപ്പൂര്‍ മാര്‍ക്കറ്റ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്സ്.കുഞ്ഞഹമ്മദ് അധ്യക്ഷം വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഏ.ജി.സി ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ ബാവ, അന്‍സാരി തില്ലങ്കേരി, ടി.എസ് നജീബ് പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട് സ്വാഗതം പറഞ്ഞു. റസാഖ് പുനത്തില്‍ പ്രാര്‍ത്ഥന നടത്തി.
മസ്കറ്റ് ചാപ്റ്റര്‍ ഭാരവാഹികളായ എം.എ അബ്ദുറഹിമാന്‍ ഹാജി, എസ്.കുഞ്ഞഹമ്മദ്, മുസ്തഫ കണ്ണങ്കൈ, അഷ്‌റഫ് പുനത്തില്‍, ഏ.ജി ബഷീര്‍, ടി.സുലൈമാന്‍, വി.പി.എം മുഹമ്മദ് കുഞ്ഞി, പി.കെ.സി സുലൈമാന്‍ ഹാജി (ദുബൈ കെ.എം.സി.സി), നവാസ് (അബുദാബി കെ.എം.സി.സി) സംബന്ധിച്ചു.

തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്ന് മസ്കറ്റ് ചാപ്റ്റര്‍ വകയായുള്ള ആംബുലന്‍സിന്‍റെ താക്കോല്‍ മസ്കറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.സുലൈമാന്‍ സി.എച്ച് സെന്‍റര്‍ ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുള്ള ഹാജിക്ക് കൈമാറുന്നു.
Comments