top of page
Search

സംരക്ഷകരില്ല: കൊറ്റി - കോട്ടപ്പുറം ജലപാതയില്‍ ബോട്ട് ജെട്ടികള്‍ തകരുന്നു.

  • Trikaripur Vision
  • Mar 23, 2015
  • 1 min read

തൃക്കരിപ്പൂര്‍ : സംരക്ഷകരില്ല, കവ്വായി കായലില്‍ ലക്ഷങ്ങള്‍ മുടക്കി പണിത ബോട്ട് ജെട്ടികള്‍ തകരുന്നു. കൊറ്റി - കോട്ടപ്പുറം ജലപാതയില്‍ സര്‍വ്വീസ് ബോട്ടുകളില്‍ യാത്രക്കാരെ കയറ്റുന്നതിന്നും ഇറക്കുന്നതിന്നും വേണ്ടിയാണ് പയ്യന്നൂര്‍ കൊറ്റി മുതല്‍ കോട്ടപ്പുറം കടവ് വരെ കവ്വായി പുഴയില്‍ ബോട്ട് ജെട്ടികള്‍ പണിതത്. പല ജെട്ടികളും സംരക്ഷണമില്ലാത്തതിനാലും അറ്റകുറ്റപ്പണി നടത്താത്തതിനാലും തകര്‍ന്നിരുക്കുന്നു. ജെട്ടിയുടെ ഇരുമ്പ് പൈപ്പ് ഉറപ്പിച്ച് സ്ഥാപിച്ചിട്ടുള്ള കൈവരികളാണ് തകര്‍ന്നിട്ടുള്ളത്. ബോട്ട് ജെട്ടിയില്‍ അടുക്കുന്നതിനുള്ള ടയറുകള്‍ ഇല്ലാത്തതിനാല്‍ ജെട്ടിയില്‍ തട്ടി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ പറ്റുന്നുണ്ട്.


ജലഗതാഗത വകുപ്പിന്‍റെ സഹകരണത്തോടെ ഇന്‍ലാന്‍റ് നാവിഗേഷന്‍ അധികൃതരാണ് ജെട്ടികള്‍ പണിതത്. ഇറിഗേഷന്‍ വകുപ്പാണ് ചുമതലക്കാരായിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി അറ്റകുറ്റ പണികള്‍ ഒന്നും നടത്താറില്ലെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചിട്ടും ഫണ്ട് ജലഗതാഗത വകുപ്പാണ് പദ്ധതി രൂപീകരിച്ച് നല്‍കുന്നത്. പക്ഷെ,ജെട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ ആളെ കിട്ടാത്തതാണ് ജെട്ടികള്‍ക്ക് കേടുപാടുകള്‍ പറ്റാന്‍ കാരണമായത്.

100_1955.jpg

കൊറ്റി - കോട്ടപ്പുറം ജലപാതയില്‍ തകര്‍ന്ന ബോട്ട് ജെട്ടികളിലൊന്ന്‍.


 
 
 

コメント


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page