top of page
Search

യു.ഡി.എഫ് സ്ഥാനാര്‍ഥി സുഹറയെ വിജയിപ്പിക്കാന്‍; 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി.

  • Trikaripur Vision
  • Mar 24, 2015
  • 1 min read

00  valiyaparamb madakkaal upathiranjedupile  u  d  f   candidate  k suhara  jpg

തൃക്കരിപ്പൂര്‍ : വലിയപറമ്പ ഗ്രാമ പഞ്ചായത്ത് മാടക്കാല്‍ വാര്‍ഡില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുഹറയെ വിജയിപ്പിക്കുന്നതിന്ന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച മെട്ടമ്മല്‍ ബേബി കൂറുമാറിയതിനെ തുടര്‍ന്ന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ വലിയപറമ്പ പഞ്ചായത്തില്‍ ഭരണമാറ്റം വന്നത്.യു.ഡി.എഫിന്ന്‍ സ്വാധീനമുള്ള വാര്‍ഡാണ് മാടക്കാല്‍ .ആയിരത്തോളം വോട്ടര്‍മാരുള്ള മാടക്കാല്‍ വാര്‍ഡില്‍ യു.ഡി.എഫിന്ന്‍ വിജയ സാധ്യതയുണ്ട്.മുന്‍കാലങ്ങളിലെ പോലെ യു.ഡി.എഫിന് വന്‍ നേട്ടം ഇത്തവണ കൈവരിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് പ്രവര്‍ത്തകരിലുള്ളത്.

സര്‍ക്കാര്‍ തലത്തിലും,പഞ്ചായത്ത് പദ്ധതിയിലും ഈ ദ്വീപ്‌ വാര്‍ഡില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിന്ന്‍ വിജയ സാധ്യതയേറുന്നു.മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരാണ് ഇവിടെയുള്ളത്.വാര്‍ഡിന്‍റെ വികസനത്തിന്ന്‍ യു.ഡി.എഫ് നടത്തിയ മുന്നേറ്റം ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ വോട്ടര്‍മാര്‍ കൈമുതലാക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

മാടക്കാലില്‍ ചേര്‍ന്ന യു.ഡി.എഫ് പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ വാര്‍ഡ്‌ സ്ഥാനാര്‍ഥി കെ.സുഹറയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്നായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. വലിയപറമ്പപഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എന്‍.കെ ഹമീദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.ശ്രീധരന്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രടറി വി.കെ ബാവ,ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ വി.ടി ശാഹുല്‍ ഹമീദ് ഹാജി,എം.ടി അബ്ദുള്‍ ജബ്ബാര്‍,ഉസ്മാന്‍ പാണ്ട്യാല,വാര്‍ഡ്‌ ലീഗ് ഭാരവാഹികളായ അബ്ദുള്ള ഹാജി,എം.കെ.എസ് അഹമ്മദ്,ഏ.ജി അബ്ദുള്ള,ഏ.ജി റാഫി,എം.അബ്ദുള്‍ ശുക്കൂര്‍,എം.കെ സയ്യിദ്,എം.മൂസ,കോണ്‍ഗ്രസ് നേതാക്കളായ കെ.വി ഗംഗാധരന്‍,പി.കെ ഫൈസല്‍,പി.കുഞ്ഞിക്കണ്ണന്‍,കെ.ശ്രീധരന്‍ മാസ്റ്റര്‍,പി.പി ഭരതന്‍,കെ.സിന്ധു,ടി.വി ദാസന്‍,സ്ഥാനാര്‍ഥി കെ.സുഹറ പ്രസംഗിച്ചു.

വാര്‍ഡ്‌ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എം.കെ.എസ് അഹമ്മദ്(ചെയര്‍),പി.പി ഭരതന്‍(ജന:കണ്‍) എന്നിവരെ തിരഞ്ഞെടുത്തു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page