top of page
Search

ടി.സിദ്ദീഖ് പ്രതികരിക്കുന്നു.

  • തൃക്കരിപ്പൂര്‍ വിഷന്‍
  • Mar 25, 2015
  • 2 min read

sideek.jpg

കോഴിക്കോട് : കേരള പ്രദേശ്‌ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും,കാസര്‍ഗോഡ്‌ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ. ടി.സിദ്ദീഖിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ സിദ്ദീഖ് പ്രതികരിക്കുന്നത് ഇങ്ങനെയാണ്."എന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ചപല കാര്യങ്ങളും പൊതുസമൂഹത്തിൽ ഒരു ചർച്ചക്ക്‌ വെക്കുന്നത്‌ ശരിയല്ല എന്നതുകൊണ്ടാണ് ഞാൻ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നത്‌.എന്നാൽ ചില കാര്യങ്ങൾ എന്നെ സ്നേഹിക്കുന്നവരുമായി പങ്ക്‌ വെക്കേണ്ടത്‌ അത്യാവശ്യമായി വന്നിരിക്കുകയാണ്.ജീവിതത്തിൽ ഞാൻ അനുഭവിച്ച ദുരിതങ്ങളിൽ നിന്നും ഒരു മോചനം എനിക്ക്‌ ആവശ്യമായിരുന്നു.അതിനൊരുപാട്‌ കാരണങ്ങളുണ്ട്‌.അതിൽ എല്ലാം ഇത്തരം ഒരു വേദിയിൽ എനിക്ക്‌ പറയുവാൻ സാധിക്കുകയില്ല.എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യ. ആദ്യമെ പറയട്ടെ ഞാൻ മറ്റൊരു ജീവിതം തെരഞ്ഞെടുത്ത്‌ കഴിഞ്ഞു.ഞാൻ നേരത്തെ പറഞ്ഞത്‌ പോലെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ദുരിതങ്ങളിൽ നിന്നുള്ള ഒരു മോചനമായിരുന്നു ആ വിവാഹം.നസീമ കാരണം സ്വന്തം ഉമ്മയേയും ഉപ്പയേയും സഹോദരിയെയും പോലും അകറ്റി നിർത്തുവാൻ ഞാൻ നിർബന്ധിതനായി.എന്റെ മക്കളെയും മറ്റും ഓർത്ത്‌ ഞാൻ എല്ലാം സഹിച്ചും പൊറുത്തും ജീവിച്ചു. ഭാര്യക്ക്‌ ക്യാൻസർ ആണെന്നറിഞ്ഞപ്പോൾ എല്ലാം മറന്ന് സുഹൃത്തുക്കളിൽ നിന്നും മറ്റും പൈസ കടം വാങ്ങി കിട്ടാവുന്നതിൽ നല്ല ചികിത്സ ചെയ്ത്‌ അവരുടെ രോഗം പൂർണ്ണമായും ഭേദമാക്കി.അവരുടെ ചികിത്സക്കായി മാത്രം നല്ലൊരു തുക വേണ്ടി വന്നു.എന്നാൽ ഞാൻ അവരുടെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുവാൻ ഓടുന്നതിനിടയിൽ നസീമ അസുഖത്തിന്റെ പേരു പറഞ്ഞ്‌ പലരിൽ നിന്നും കാശ്‌ പിരിവ്‌ എടുക്കുകയും അങ്ങനെ ലഭിച്ച വലിയൊരു തുക ഉപയോഗിച്ച്‌ ഞാൻ അറിയാതെ വെള്ളിമാട് കുന്നിൽ ഒരു സ്ഥലം വാങ്ങുകയും ചെയ്തത്‌.ഇതറിഞ്ഞ ഞാൻ മാനസികാമായി ആകെ തകരുകയും ഇത്‌ പോലെ വിശ്വാസ്സ വഞ്ചന കാട്ടുന്ന ഒരു ഭാര്യ എനിക്ക്‌ വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്‌.കാരണം ഇനിയും ഈ ദുരിത ജീവിതം വലിച്ചു നീട്ടികൊണ്ടുപോവാനുള്ള ശക്തി എനിക്കില്ലായിരുന്നു.തുടർന്നാണ് ഞാൻ അവരെ തലാഖ്‌ ചൊല്ലുന്നത്‌. കഴിഞ്ഞ ദിവസം അവർ അഡ്വക്കേറ്റ് ഭാസ്കരൻ നായർ വഴി എന്നെ വിളിപ്പിക്കുകയും 3 കോടി രൂപ അവർക്ക്‌ നഷ്ടപരിഹാരമായി നൽകണമെന്നും ഇല്ലെങ്കിൽ നവമാധ്യമങ്ങൾ വഴി എന്നെ പൊതുസമൂഹത്തിൽ നാണം കെടുത്തുമെന്നും ഭീഷണിപെടുത്തുകയും ചെയ്തു.എന്നാൽ എങ്ങനെ നോക്കിയാലും ഒരു പൊതു പ്രവർത്തകനായ എനിക്ക്‌ കൂട്ടിയാൽ കൂടുന്ന തുകയായിരുന്നില്ല അത്‌.കൂടാതെ അവരുടെ ചികിത്സക്കാവശ്യമായി വാങ്ങിയ കടം ഇപ്പോയും കൊടുത്ത്‌ തീർക്കാനുണ്ട്‌.ഞാൻ അവരുടെ നിബന്ധനക്ക്‌ വഴങ്ങാതിരുന്നതിനുള്ള പ്രതികാരമായിരുന്നു മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച്‌ അവർ നടത്തിയ കള്ള പ്രചരണങ്ങൾ.എന്നെ സ്നേഹിക്കുന്നവരോട്‌ ഇത്രയെങ്കിലും അറിയിക്കേണ്ടത്‌ അനിവാര്യമായതിനാലാണ് ഞാൻ ഇത്‌ ഇവിടെ ഷെയർ ചെയ്തത്‌. ഞാൻ അനുഭവിക്കാത്ത വേദനകൾ ഇല്ല,കരയാൻ ഇനി കണ്ണുനീർ ഇല്ല.ഞാൻ ശാഠ്യങ്ങൾക്കും ദുർവാശികൾക്കും മുന്നിൽ കീഴടങ്ങിയിട്ടേയുള്ളു.11 വർഷത്തെ എന്റെ ദുരനുഭവങ്ങൾ ഇന്ന് വന്ന തെറ്റായ വാർത്ത എനിക്കുണ്ടാക്കിയ ആഘാതത്തേക്കാൾ എത്രയോ വലുതാണ്.അത്‌കൊണ്ട്‌ എന്നെ ഇത്തരം വാർത്തകൾ തളർത്തുന്നില്ല. ഇനിയെങ്കിലും മാധ്യമങ്ങൾ വാർത്തകൾ കൊടുക്കുമ്പോൾ വാർത്തയുടെ സത്യാവസ്ത കണ്ടത്തുവാൻ ശ്രമിക്കുക".തന്‍റെ ഔദ്യോഗിക ഫൈസ്ബുക്ക് പേജിലൂടെയാണ് സിദ്ദീഖ് ഇക്കാര്യം അറിയിച്ചത്.

Siddekh copy.jpg


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page