പടന്നയിലെ അക്രമം; നടപടിയെടുക്കണം.
- Trikaripur Vision
- Mar 26, 2015
- 1 min read

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം മെമ്പര്‍ഷിപ്പ് വിതരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.കെ.പി ഹമീദലി ഉദ്ഘാടനം ചെയ്യുന്നു.
തൃക്കരിപ്പൂര്‍ : പടന്ന ടൗണ്‍ കേന്ദ്രീകരിച്ച് സാമൂഹ്യ ദ്രോഹികള്‍ നടത്തുന്ന ആക്രമവും,തീക്കളിയും അവസാനിപ്പിക്കുന്നതിന്ന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം തൃക്കരിപ്പൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.രാത്രിയുടെ മറവില്‍ വ്യാപാരിയുടെ കടയും,ബൈക്കും കത്തിച്ച സംഭവത്തില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡണ്ട് പി.സി കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷം വഹിച്ചു.ജനറല്‍ സെക്രട്ടറി സി.കെ.പി അഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.കെ.പി ഹമീദലി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.മെമ്പര്‍ഷിപ്പ് സി.എം കാദര്‍ ഹാജി പി.സി കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജിക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
വിവിധ പഞ്ചായത്തിലേക്കുള്ള റിട്ടേണിംഗ് ഓഫീസര്‍മാരായി പി.കെ.സി അബ്ദുള്‍ റഹ്മാന്‍(തൃക്കരിപ്പൂര്‍),ഒ.ടി അഹമ്മദ് ഹാജി(പടന്ന),കെ.ഷാഫി ഹാജി(ചെറുവത്തൂര്‍),ജാതിയില്‍ അസിനാര്‍(നീലേശ്വരം),പി.സി കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി(വലിയപറമ്പ),എ.പി അബ്ദുള്ളക്കുഞ്ഞി(പിലിക്കോട്),സി.കെ.പി അഹമ്മദ് കുഞ്ഞി(ചീമേനി),രാമരം സലാം ഹാജി(വെസ്റ്റ് എളേരി) എന്നിവരെ തിരഞ്ഞെടുത്തു.
എ.സി അബ്ദുള്‍ റസാഖ് ഹാജി,സി.എം അബ്ദുറഹീം ഹാജി,യു.കെ അഹമ്മദ്,യു.എം മുഹമ്മദ് ഹാജി,എന്‍.സി അബ്ദുള്‍ റഹിമാന്‍ ഹാജി,കെ.പി അബ്ദുള്‍ മജീദ് ഹാജി,എന്‍.സുലൈമാന്‍,സി.എം പൂക്കോയ തങ്ങള്‍,കെ.വി.പി അബ്ദുള്ള ഹാജി പ്രസംഗിച്ചു.
Comentários