top of page
Search

കൊയോങ്കര എ.എല്‍.പി. സ്‌കൂള്‍ മികവ് പ്രദര്‍ശനം നടത്തി.

  • Trikaripur Vision
  • Mar 27, 2015
  • 1 min read

തൃക്കരിപ്പൂര്‍: കൊയോങ്കര നോര്‍ത്ത് തൃക്കരിപ്പൂര്‍ എ.എല്‍.പി. സ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തെ മികവ് പ്രദര്‍ശനം ശ്രദ്ധേയമായി.പഠനരംഗത്തെ മികച്ച കുട്ടികള്‍ക്കും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള അനുമോദനവും ഇതോടൊപ്പം നടത്തി . പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. ശശി അധ്യക്ഷനായിരുന്നു . ഈ അധ്യായനവര്‍ഷം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വിവിധ ഉപകരണങ്ങള്‍, പതിപ്പുകള്‍, പഠന സഹായികള്‍, മെട്രിക്ക് മേളയോടനുബന്ധിച്ച് തയ്യാറാക്കിയ ഉപകരണങ്ങള്‍, പോര്‍ട്ട് ഫോളിയോ, അധ്യാപകരുടെ ടീച്ചിംഗ് മാനുവല്‍ എന്നിവയുടെ പ്രദര്‍ശനം ഏറെ ആകർഷകമായി .

എന്‍ഡോവ്‌മെന്‍റ് വിതരണവും നടന്നു. എസ്.എസ്.എ. കാസര്‍കോട് ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. എം. ബാലന്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ വാര്‍ത്താ ബുള്ളറ്റിനായ 'തെളിമ' പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. അജിത പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.വി. അജിത കുട്ടികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി.

വാര്‍ഡ് മെമ്പര്‍ എം. സുമതി,ചെറുവത്തൂര്‍ ബി.പി.ഒ. കെ ഷൈനി, മുന്‍ പ്രധാന അധ്യാപികമാരായ കെ. ലക്ഷ്മി, കെ.വി. കല്ല്യാണി, ടി. ധനഞ്ജയന്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് ടി. പ്രസീത,പ്രധാന അധ്യാപിക ടി.വി. പ്രേമലത,സ്റ്റാഫ് സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാം പ്രസംഗിച്ചു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page