Search
മികച്ച സേവനം അതിവേഗം; തൃക്കരിപ്പൂര്‍ പഞ്ചായത്തിന് അന്താരാഷ്‌ട്ര അംഗീകാരം.
- Trikaripur Vision
- Mar 27, 2015
- 1 min read
തൃക്കരിപ്പൂര്‍ : ജനോപകാര പ്രവര്‍ത്തനങ്ങള്‍ വഴി മെച്ചപ്പെട്ട സേവനങ്ങള്‍ നടത്തിയ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിന്ന്‍ അന്താരാഷ്‌ട്ര തലത്തില്‍ ഐ.എസ്.ഒ അംഗീകാരം ലഭിച്ചു.മികച്ച സേവനം അതിവേഗം നല്‍കുക എന്ന ലക്ഷ്യം കൈവരിച്ച തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രവര്‍ത്തനത്തിനുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൈമാറലും,ഔദ്യോഗിക പ്രഖ്യാപനവും കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നാളെ വൈകിട്ട് നിര്‍വഹിക്കും.3 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ അധ്യക്ഷം വഹിക്കും
댓글