വലിയപറമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് പദയാത്ര; ഒരുക്കങ്ങളായി.
- Trikaripur Vision
- Mar 27, 2015
- 1 min read
തൃക്കരിപ്പൂര്‍ : ആഡംബരം വെടിയുക,തീവ്രവാദം തടയുക,ഫാസിസത്തിനെതിരെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തില്‍ ഞായറാഴ്ച്ച വലിയപറമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് പദയാത്ര സംഘടിപ്പിക്കുന്നു.പഞ്ചായത്തിലുടനീളം നടത്തുന്ന പദയാത്ര വന്‍വിജയമാക്കുന്നതിന്ന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എന്‍.കെ.പി ഹമീദ് ഹാജി,സെക്രട്ടറി കെ.കെ കുഞ്ഞബ്ദുള്ള,ജാഥാ കോ-ഓഡിനേറ്റര്‍ ഉസ്മാന്‍ പാണ്ട്യാല അറിയിച്ചു.
വലിയപറമ്പ പഞ്ചായത്തിലെ മാടക്കാല്‍ വാര്‍ഡില്‍ ഏപ്രില്‍ 8ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്ന്‍ മുമ്പായി സംഘടിപ്പിക്കുന്ന പദയാത്ര വന്‍വിജയമാക്കുന്നതിന്ന്‍ എല്ലാ വാര്‍ഡുകളും ഒരുങ്ങി.പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.ഒരിയര പുളിമുട്ടിന്ന്‍ സമീപം കാലത്ത് ഒമ്പത് മണിക്ക് ജാഥാ നായകന്‍ എന്‍.കെ.പി ഹമീദ് ഹാജിക്ക് പതാക നല്‍കി ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.ഖാലിദ് ഹാജി വലിയപറമ്പ അധ്യക്ഷം വഹിക്കും.മുസ്ലിം ലീഗ്,യൂത്ത് ലീഗ്,എം.എസ്.എഫ് ജില്ലാ - മണ്ഡലം - പഞ്ചായത്ത് നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
ജാഥ മാവിലാക്കടപ്പുറം,വെളുത്തപൊയ്യ,പത്താം വാര്‍ഡ് മുസ്ലിം ലീഗ് ഓഫീസ് പരിസരം,അല്‍ അമീന്‍ ഓഫീസ് പരിസരം,മഹമൂദ് വായനശാല പരിസരം,വലിയപറമ്പ മുസ്ലിം ലീഗ് ഓഫീസ് പരിസരം,തൃക്കരിപ്പൂര്‍ കടപ്പുറം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മാടക്കാല്‍ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് പൊതുയോഗത്തോടെ സമാപിക്കും.
ജാഥാ നായകന്‍ എന്‍.കെ ഹമീദ് ഹാജി,വൈസ് ക്യാപ്റ്റന്‍ കെ.കെ കുഞ്ഞബ്ദുള്ള,ജാഥാ ഡയരക്ടര്‍ ഉസ്മാന്‍ പാണ്ട്യാല,കോ-ഓഡിനേറ്റര്‍ എം.ടി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് തീരദേശ പദയാത്രക്ക് നേതൃത്വം.
Comments