തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി.
- Trikaripur Vision
- Mar 28, 2015
- 1 min read
തൃക്കരിപ്പൂര്‍ : ഗ്രാമീണ ജനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്ത് മുഖേന ജനോപകാരപ്രദമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കരിപ്പൂര്‍ പഞ്ചായത്തിന് അന്താരാഷ്‌ട്ര അംഗീകാരം.സര്‍ക്കാരിന്‍റെ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീറിന്ന്‍ കൈമാറി.രാഷ്ട്രീയത്തിനതീതമായി ജനവിശ്വാസം തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് കൈവരിച്ചിരിക്കുന്നു.അദ്ദേഹം പറഞ്ഞു.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ പ്രത്യേകമായൊരുക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ അധ്യക്ഷം വഹിച്ചു.ജനപ്രതിനിധികളായ വി.കെ ബാവ,അഡ്വ. എം.ടി.പി കരീം,പി.വി പത്മജ,ടി.അജിത,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ സത്താര്‍ വടക്കുമ്പാട്,സി.രവി,മനോഹരന്‍ കൂവ്വാരത്ത്,എം.പി കരുണന്‍,സി.ബാലകൃഷ്ണന്‍,എം.കരുണാകരന്‍,സി.ബാലന്‍,പ്രസ്സ് ഫോറം പ്രസിഡണ്ട് എ.മുകുന്ദന്‍,വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി ലക്ഷ്മണന്‍,പഞ്ചായത്ത് സെക്രട്ടറി പി.പി രഘുനാഥ് പ്രസംഗിച്ചു.

Comments