Search
പുല്‍ക്കൂട്ടം കത്തി നശിച്ചു.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 29, 2015
- 1 min read

തൃക്കരിപ്പൂര്‍ : ഒളവറ മുണ്ട്യക്ക് സമീപം പുല്ലിന്ന്‍ തീപ്പിടിച്ചു.കൃഷിപ്പാടത്ത് ജൈവ കൃഷി നടത്തുന്നതിന്ന്‍ സ്ഥലം ഒരുക്കുന്നതിന്നായി കൂട്ടിയിട്ട പുല്‍ക്കൂട്ടമാണ് കത്തി നശിച്ചത്.സമീപ പ്രദേശത്തേക്ക് തീ ആളിപ്പടര്‍ന്നെങ്കിലും നാട്ടുകാരും പയ്യന്നൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ റോസ് ചന്ദ്രന്‍റെ നേതൃത്വത്തിലെത്തിയ ഫയര്‍ ഫോഴ്സും തീ അണച്ചതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ പടര്‍ന്നില്ല.തൊട്ടടുത്ത് കോളനി വീടുകളാണ്.വന്‍ ദുരന്തം ഒഴിവായി.
Commentaires